ചാരം

അതിരുകള്‍ തിരിച്ചിട്ടു അവര്‍..

നീ നിന്നിലേക്കും, ഞാന്‍ എന്നിലേക്കും മാത്രമായി..

"നമ്മള്‍", അവരുടെതും ഇവരുടെതുമായി..

"നമ്മുടെ", നമ്മുടെതല്ലാതെ എന്റെയും തന്റെയുമായി..

പിന്നീട്‌, ബാക്കിയായതു കണ്ട കിനാവുകളും,

നെയ്തു കൂട്ടിയ സ്വപ്നങ്ങളും, പിന്നെ,

എന്നെയും നിന്നെയും ചുട്ടെടുത്ത "ചാരവും"

അതിന്റെ നിറമോ? "ഒന്നും"..

1 Shared Thoughts:

Suмα | സുമ said...

താന്‍ കൊള്ളാല്ലോ മാഷേ... എനിക്ക് എഴുതാന്‍ ഒന്നും ബാകി വെക്കില്ല അല്ലെ...ഇതൊന്നും അനുഭവത്തില്‍ നിന്നും അല്ലെന്നു വിശ്വസിക്കുന്നു...എന്തിനാണ് ഈ പ്രായത്തില്‍ വെറുതെ?ഉപദേശം അല്ല, ചേച്ചിടെ അപേക്ഷ ആണ്...ഒരുപാടു എഴുതുട്ടോ...

Post a Comment

Let me know your feedback about this post.

Penned to Life by Shravan. Powered by Blogger.
Back to Top