3

ഭ്രാന്താശുപത്രി

തുറന്ന വിശാലമായ ക്യമ്പസ്സും സ്വപ്നം കണ്ടു നടന്ന ഞാൻ ഒടുക്കം എത്തിയതൊരു ജയിലിൽ.ചെയ്യാത്ത കുറ്റത്തിനു 3 വർഷം ശിക്ഷയും 30000 രൂപ പിഴയും.ചെയ്യാത്ത കുറ്റത്തിനും ശിക്ഷ അനുഭവിക്കാം എന്നു കരുത്തിയ എന്നെ അവർ ജയിലിൽനിന്നും മാറ്റിയതു ഒരു ഭ്രാന്താശുപത്രിയിലേക്ക്‌.


ഷോക്കുകൾ തന്നെന്നെ മുഴു ഭ്രാന്തനാക്കിയിട്ടവർ പറഞ്ഞു, ഇതാണു കോളേജ്‌.ക്യമ്പസ്സും ക്ലാസ്സ്‌ കട്ടും സ്വപ്നം കണ്ടു നടന്ന ഞാൻ ഒടുക്കം സ്വപ്നമെന്ത്‌, ജീവിതമെന്ത്‌ എന്നറിയാത്ത അവസ്ഥയിലുമായി.

ക്യമ്പസ്സ്‌ പ്രണയവും, പ്രണയലേഖനങ്ങളും ഒടുക്കം വിട്ടുപിരിഞ്ഞു അകലുമ്പൊഴുള്ള ആ സുഖമുള്ള നോവും, പിന്നീടു അവസാനം പരീക്ഷാചൂടും, ഉറക്കമൊഴിച്ചുള്ള പഠനവും, ഇടയ്ക്കുള്ള ഒത്തുചേരലുകളും, എല്ലാം ഇന്നൊരു ബ്രന്തന്റെ സ്വപ്നങ്ങൾ മാത്രം.അയ്യോ, ഭ്രാന്തനെവിടെ സ്വപ്നങ്ങൾ?



പ്രണയം എസ്‌.എം.എസ്‌.ലൂടെ അറിയിച്ചും, മുഖം നോക്കാതെ, അവളെ കാണാതെ, ഐ ലൗ യൂ പറഞ്ഞും, പ്രണയതിന്റെ മധുരിമ നശിപ്പിച്ചും, ഇതാനു പ്രണയം എന്നു പറഞ്ഞു, പ്രണയത്തിനായി ഒരു വാലന്റൈൻസ്‌ ദിനം ആഘോഷിച്ചും,നടക്കുന്ന കുട്ടികളെ റോഡിൽ കണ്ടപ്പോൾ ഞാൻ ചോദിച്ചു, ഇതാണോ പ്രണയം?


അവർ എന്നെ കല്ലെടുത്തെറിഞ്ഞു, തെറി വിളിച്ചു,"ഞങ്ങൾക്കു ഭ്രാന്തനോടു സം സാരിക്കേണ്ട!" അവർ പറഞ്ഞു. പിന്നീടവർ തമ്മിൽ സം സാരിച്ചു, എന്താണു പ്രണയം,എന്താണു ജീവിതം?
അവരുടെ മറുപടികൾ, അവർ തന്നെ സ്വയം പറഞ്ഞു, കോളേജിൽ എന്തിനാ പോകുന്നേ?അതു ജയിൽ തന്നെയല്ലേ? യൂണിഫോം ഇടാൻ പറഞ്ഞു എന്റെ ഐടെന്റിറ്റിയെ ഇല്ലാതാക്കി, അസൈൻമന്റുകളും പ്രോജക്ടുകളും, ഇന്റർനെൽ മാർക്കും കാണിച്ചു ഭീഷണീപ്പെടുത്തി, ഒടുക്കം, ഒന്നിനുമാവതെ,ഒന്നുമാവതെ, എവിടെയും എത്തതെ, ഫിസിക്സും ഹിസ്റ്ററിയും ഇഞ്ചിനീയറിങ്ങും,മെഡിസീനും എല്ലാം പഠിച്ചു നിരർത്ഥകമായ ഈ ജീവിതം എന്തിനു വേണ്ടി?

ചിന്തിച്ചു ചിന്തിച്ചു ഒടുക്കം അവർ ആ തീരുമാനമെടുത്തു, ആ ഭ്രാന്താശുപത്രിയുടെ നാലു ചുമരുകൾ പൊളിച്ച്‌, വിലങ്ങുകൾ അഴിച്ച്‌ അവർ എന്നെ സ്വതന്ത്രനാക്കി.സ്വതന്ത്രനായി ലോകത്തിനെ കണ്ടേങ്കിലും പക്ഷെ എന്റെ ജീവൻ എന്നെ വിട്ടു പോയിരുന്നു അപ്പോഴേക്കും.


i know that this post doesnt have any content in this, but its just that i thought of writing something, just that i wanted to know if i still remember to type.

3 Shared Thoughts:

zenana said...

I managed to read it somehow!!!...good that you trying for it..keep it up....

Shiju said...

branthashupathriyalla... Bhranthashupathiryaa.. Change it..

Shravan RN said...

ബ്രാന്താശുപത്രി ഭ്രാന്താശുപത്രി ആക്കിയിട്ടുണ്ട്‌ ഷിജുവേ.. ചൂണ്ടികാണിച്ചതിനു നന്ദി...

Post a Comment

Let me know your feedback about this post.

Penned to Life by Shravan. Powered by Blogger.
Back to Top